ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവനയായി സ്വര്‍ണ്ണ കമ്മല്‍

83
Advertisement

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് ഭവന്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണത്തിലേക്ക് സംഭാവനയായി സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് ഡയറക്റ്റര്‍ ജോസ് ചക്രംപിള്ളിയുടെ ചെറുമകള്‍ ജൂണ്‍ ഹെവന്റെ കാതിലെ ഒരു ഗ്രാം തൂക്കം വരുന്ന കമ്മലാണ് സംഭാവന നല്‍കിയത്. ഇരിങ്ങാലക്കുടയിലെ കരുവന്നൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്യാമ്പയിനിടെ ലഭിച്ച കമ്മല്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, സെക്രട്ടേറിയറ്റ് അംഗം ശരത്ത് ചന്ദ്രന്‍, വിഷ്ണു പ്രഭാകരന്‍, മേഖലാ സെക്രട്ടറി അക്ഷയ് മോഹന്‍, പ്രസിഡണ്ട് വിവേക് പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement