ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

399

ഇരിങ്ങാലക്കുട : ഹിന്ദി ഹൃദയ ഭൂമില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് സര്‍ക്കാരുകള്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നേതൃത്വം നല്‍കിയ പ്രകടനം രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ചു .ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജു, എല്‍ ഡി ആന്റോ, വി.സി വര്‍ഗ്ഗീസ്, സുജ സഞ്ജീവ്കുമാര്‍, ബേബി ജോസ് കാട്ട്‌ല, ബിജു ലാസര്‍, നിധിന്‍ ജോണ്‍, ജോസ് മാമ്പിള്ളി, എ സി സുരേഷ്, ടി ഭരതന്‍, അഹ്സുറിദ്ധീന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ഠാണാവില്‍ സമാപിച്ചു

Advertisement