മൂര്‍ക്കനാട് കോഴികൂട്ടില്‍ കയറിയ മലമ്പാമ്പിനെ പിടികൂടി.

4108
Advertisement

മൂര്‍ക്കനാട് : കോഴികൂട്ടില്‍ കയറി കോഴിയെ പിടിച്ച മലമ്പാമ്പിനെ പിടികൂടി.മൂര്‍ക്കനാട് കട്ടിലത്ത് ഭാവദാസന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴികൂട്ടില്‍ മലംപാമ്പ് കയറിയത്.പുലര്‍ച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.ഉടന്‍ തന്നെ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫിലിപ്പ് കൊറ്റനെല്ലൂര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.മൂന്ന് കോഴികളെ പാമ്പ് കൊന്നിരുന്നു.ആറ് കിലോ തൂക്കമുള്ള പാമ്പിന് 7 അടിയോളം നീളം ഉണ്ടായിരുന്നു.

Advertisement