സെന്റ് മേരീസ് സ്‌കൂളില്‍ പറനോത്സവം സംഘടിപ്പിച്ചു

120
Advertisement

ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് സ്‌കൂളില്‍ പഠനോത്സവം നടത്തി..2019- 2020 അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിച്ച പാഠ്യ-പാഠ്യേതര വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന പഠന പ്രവര്‍ത്തനങ്ങളായിരുന്നു പഠനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ അസി.മാനേജര്‍ ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി തോമസ്, ബി .ആര്‍.സി പ്രതിനിധി ആനി ജോണ്‍, പി.ടി.എ.പ്രസിഡന്റ് തോമസ് കോട്ടോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അനീറ്റ് സ്വാഗതവും, സ്‌കൂള്‍ ചെയര്‍പെഴ്‌സണ്‍ ലിസ്മി നന്ദിയും പറഞ്ഞു.

Advertisement