പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം താഴെക്കാട് കെ. സി. വൈ. എം ന്

57
Advertisement

ഇരിങ്ങാലക്കുട : 2019 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം താഴെക്കാട് കെ. സി. വൈ. എം. കരസ്ഥമാക്കി. സഹൃദയ അഡ്വാന്‍സ് സ്റ്റഡീസില്‍ വച്ചു നടന്ന കെ. സി. വൈ. എം. ന്റെ 35-മത് വാര്‍ഷിക സെനറ്റ് സമ്മേളനത്തില്‍ ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍. പോളി കണ്ണൂക്കാടന്‍ പുരസ്‌കാരം കൈമാറി. താഴെക്കാട് കെ. സി. വൈ. എം. ന് വേണ്ടി പ്രസിഡന്റ് ഷെഫിന്‍ സെബാസ്റ്റ്യന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 104 ഇടവകകളില്‍ നിന്നാണ് നിര്‍ദിഷ്ട്ട ആര്‍ക്കി എപ്പിസ്‌കോപ്പല്‍ താഴെക്കാട് ദേവാലയ കെ. സി. വൈ. എം. യൂണിറ്റ് ഈ നേട്ടം കരസ്ഥമാക്കിയത്.പ്രസ്തുത സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര,ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, ഫാ. നൗജിന്‍ വിതയത്തില്‍, ഫാ. ഷാജു ചിറയത്ത്, രൂപത ചെയര്‍മാന്‍ ലിബിന്‍ മുരിങ്ങലേത്ത്, ജനറല്‍ സെക്രട്ടറി ജെറാള്‍ഡ് ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജെയ്‌സണ്‍ ചക്കേടത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി ഡെല്‍ജി ഡേവിസ്, ആനിമേറ്റര്‍ സി.പുഷ്പ C.H.F,ട്രഷറര്‍ ഡേവിഡ് ബെന്‍ഷെര്‍, ശ്രീ, ലാജോ ഓസ്റ്റിന്‍,ശ്രീ. നിഖില്‍ ലിയോണ്‍സ്, കുമാരി ജെന്നിഫര്‍ ഫ്രാന്‍സിസ്, കുമാരി അലീന ജോബി, കുമാരി ഡെനി ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.