അവിട്ടത്തൂര്‍ സ്വദേശിക്ക് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് ലഭിച്ചു

546
Advertisement

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സ്വദേശിയും ശ്രീ ശങ്കര വിദ്യാ പീഠം കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ഏ.എന്‍.ഗീത ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഗവേഷണം നടത്തിയത്. നിരവധി കഥകളും, പുസ്തകങ്ങളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പ്രബന്ധങ്ങള്‍, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നിവയുടെ സബ് ടൈറ്റിലിങ് ചെയ്യുന്നുണ്ട് . അവിട്ടത്തൂര്‍ പെരുമ്പടപ്പ് ശ്രീരാമന്റെ ഭാര്യയാണ് ഗീത . അക്ഷയ് മകനാണ്. പരേതനായ അക്കരക്കുറുശ്ശി അനുജന്റെയും ഉമാദേവിയുടെയും മകളാണ്.