ദുരന്തനിവാരണ പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു

50

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നാം നമുക്കായ് എന്ന ദുരന്തനിവാരണ പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും വെള്ളപൊക്കത്തിന് കാരണമാകുന്ന അശാസ്ത്രീയമായ തടയിണകള്‍ കണ്ടുപിടിച്ച് വെള്ളത്തിന്റെ ഒഴുക്കിനെ സുഖമമാക്കാനും പദ്ധതിയുടെ ഭാഗമായി ചര്‍ച്ച ചെയ്തു. പരിപാടിയില്‍ മുരിയാട് പഞ്ചയാത്ത് വൈസ്പ്രസിഡന്റ് പ്രശാന്ത് കെ.പി., ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചയാത്ത് മെമ്പര്‍ അഡ്വ.മനോഹരന്‍, ബ്ലോക്ക് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി സത്യന്‍, പഞ്ചയാത്ത് മെമ്പര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement