ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

120
Advertisement

സി. എ .ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഡി.ജി.പി ലോക്‌നാഥ് ബഹെറക്കെതിരെയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവില്‍ സമാപിച്ചു. വി .സി .വര്‍ഗ്ഗീസ്, കുരിയന്‍ ജോസഫ്, ധന്യ ജിജു, ബേബി ജോസ്, പി. ഭരതന്‍, ജസ്റ്റിന്‍ ജോണ്‍, സിജു യോഹന്നാന്‍, എ. സി. സുരേഷ്, കെ. ദര്‍മ്മരാജന്‍, തോമസ് കോട്ടോളി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement