നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു

111

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു. കൊടകര കണ്ണാംകുളം വീട്ടിൽ ഹംസയുടെയും ഷെമിയുടെയും മകൻ മുഹമ്മദ് മിഷാലിനാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ ഗേൾസ് സ്കൂൾ റോഡിൽ വച്ചായിരുന്നു അപകടം. ഷെമിയാണ് കാർ ഓടിച്ചിരുന്നത്. മക്കളായ സിയ, മുഹമ്മദ് മിഷാൽ, ഹാദിയ എന്നിവർ വണ്ടിയിൽ ഉണ്ടായിരുന്നു. എടതിരിഞ്ഞിയിലെ ഷെമിയുടെ വീട്ടിൽ നിന്ന് കൊടകരയിലേക്ക് മടങ്ങുകയായിരുന്നു നാല് പേരും.പരിക്കേറ്റ മിഷാലിനെ ഇത് വഴി ബൈക്കിൽ വന്ന പ്രദീപ് പി എസ് ആണ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

Advertisement