സഹകരണപെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 20 ന്

80

പുല്ലൂര്‍ : 70 വര്‍ഷം പിന്നിട്ട് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് 70 വയസ്സ് കഴിഞ്ഞ, 20 വര്‍ഷം അംഗത്വത്തില്‍ പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കായി ആരംഭിക്കുന്ന ‘സപ്തതിസഹകരണ സ്പര്‍ശ് ‘ സഹകാരി പെന്‍ഷന്‍ പദ്ധതി ഫെബ്രുവരി 20 വ്യാഴം കാലത്ത് 11 മണിക്ക് കേരള ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. സീനിയര്‍ സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ് വിതരണം വനിതാഫെഡ് അദ്ധ്യക്ഷ അഡ്വ.കെ.ആര്‍.വിജയ നിര്‍വ്വഹിക്കും. പുല്ലൂര്‍ ബാങ്കിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Advertisement