ഇരിങ്ങാലക്കുട പട്ടണം ക്യാമറ കണ്ണുകളില്‍

128

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 22 ല7ം രൂപ ചിലവാക്കി ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളുടെ നിരീക്ഷണം നടത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളുടെ ഉദ്ഘാടനം തൃശ്ശൂര്‍ ഡി.ഐ.ജി..എസ്.സുരേന്ദ്രന്‍ ഐ.പി.എസ്. നിര്‍വ്വഹിച്ചു. ആന ഇടഞ്ഞാലും ആള്‍ ഇടഞ്ഞാലും പോലീസ് ഒപ്പമുണ്ടെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി. ഐ. ജി എസ്. സുരേന്ദ്രന്‍. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും ഒരുമിച്ച് നിന്ന് പോലീസും ജനങ്ങളും പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കാത്ത പോലീസ് കാലഘട്ടത്തില്‍ നിന്ന് പുറത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ഇ.ലിമിറ്റഡ് എം.ഡി.എ.പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിസ്ട്രിക്റ്റ് പോലീസ് ചീഫ് കെ.പി.വിജയല്‍കുമാരന്‍ ഐ.പി.എസ്. ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എസ്.ഇ.ലിമിറ്റഡ് എക്‌സി.ഡയറക്ടര്‍ എം.പി.ജാക്‌സന്‍ സ്വാഗതവും, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. തൃശ്ശൂര്‍ റോഡില്‍ പുത്തന്‍തോട് വരേയും, ചാലക്കുടി റോഡില്‍ പുല്ലൂര്‍ വരേയും, കൊടുങ്ങല്ലൂര്‍ റോഡില്‍ കോലോത്തുംപടി വരേയും, മൂന്നുപീടിക റോഡില്‍ കെ.എസ്.പാര്‍ക്ക് വരേയും, കാട്ടൂര്‍ റോഡില്‍ നാഷണല്‍ ഹൈസ്‌കൂള്‍ വരേയുമാണ് ക്യാമറയുടെ നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഠാണ, ബസ്സ്റ്റാന്റ്, എ.കെ.പി.ജങ്ഷന്‍, ക്രൈസ്റ്റ കോളേജ് ജങ്ഷന്‍ തുടങ്ങിയ പ്രധാനപ്പെട്ട ജംങ്ഷനുകളും നിരീക്ഷണ ക്യാമറകളുടെ പരിധിയില്‍ വരുന്നതാണ്.

Advertisement