ചെസ്സ് ട്രെയിനിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

74
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ചെസ്സ് ട്രെയ്‌നിങ് വര്‍ക്കഷോപ്പ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടി ക്രൈസ്റ്റ് കോളേജ് പ്രന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് ചെസ്സ് അസോസിയേഷന്‍ സൊസൈറ്റി സെക്രട്ടറി പീറ്റര്‍ ജോസഫ്, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ജോയ് പി.ടി., അലുമിനി അസോസിയേഷന്‍ ജോ.സെക്രട്ടറി പി.എ.ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിവേഴ്‌സിറ്റി ഡിസ്ട്രിക്റ്റ് ചെസ്സ് ചാമ്പ്യന്‍ സൂരജ് എം.ആര്‍. വര്‍ക്കഷോപ്പിന് നേതൃത്വം നല്‍കി. കൂടാതെ ഒരേസമയം പലഗ്രൂപ്പുകള്‍ ഒന്നിച്ച് ചെസ്സ് കളിക്കുകയും ചെയ്തു. അലുമിനി വൈസ്പ്രസിഡന്റ് ജെയ്‌സന്‍ പാറേക്കാടന്‍ സ്വാഗതവും, സെക്രട്ടറി ഡോ.സുധീര്‍ സെബാസ്റ്റിയന്‍ നന്ദിയും പറഞ്ഞു.

Advertisement