എംടിപി ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

103

ഇരിങ്ങാലക്കുട : 1971 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള എംടിപി (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി) ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. 20 ആഴ്ചവരെ അബോര്‍ഷന്‍ അനുവദനീയമാണെന്നത് ഭേദഗതിയിലൂടെ 24 ആഴ്ചയാവുകയാണ്. ഇത് അത്യന്തം വേദനാജനകവും അപലപനീയവുമാണ്. മനുഷ്യജീവനെ ആരംഭം മുതല്‍ കൊന്നു കളയാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെയാണ് കൂടുതല്‍ ഭീതിതമായ ഈ തീരുമാനം. മനഃസാക്ഷിയുള്ള ഒരാള്‍ക്കും ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ഏതൊരു അധര്‍മത്തിനും നിയമപ്രാബല്യം നല്‍കരുത് ബിഷപ് ഓര്‍മിപ്പിച്ചു. ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന പ്രോ-ലൈഫ് യോഗത്തില്‍ ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. വിമല്‍, ഡോ. റെജു വര്‍ഗീസ്, ജോളി ഇടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement