ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് ഇടല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി.

804

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് ആല്‍ത്തറ പരിസരത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി ടൈല്‍സിട്ടുള്ളത്, 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നത്. റോഡ് വീതികൂട്ടി ടൈല്‍സിടുന്നതിനോടൊപ്പം തകര്‍ന്നുകിടക്കുന്ന ആല്‍ത്തറ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്ത് ടൈല്‍സ് വിരിച്ചിട്ടുണ്ട്.കൂടല്‍മാണിക്യം ഉത്സവത്തിന് മുമ്പെ ഗതാഗതകുരുക്ക് കുറയ്ക്കുന്നതിനായി ടൈല്‍സിടല്‍ പൂര്‍ത്തിയാക്കി തുറന്ന് നല്‍കുകയായിരുന്നു. നേരത്തെ കോണ്‍ക്രീറ്റിങ്ങ് നടത്താമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. പിന്നീട് ടൈല്‍സിടാന്‍ തീരുമാനിക്കുകയായിരുന്നു. അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ നേരത്തെ ഠാണ മുതല്‍ എഴുന്നൂറ് മീറ്ററോളം ഇരുവശത്തും കോണ്‍ക്രീറ്റിങ്ങ് നടത്തി വീതി കൂട്ടിയിരുന്നു.

Advertisement