സംയോജിത കൃഷിയുടെ ഏരിയ തല ഉത്ഘാടനം കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ നിർവഹിച്ചു

34

നടവരമ്പ്: കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ ഏരിയ തല ഉത്ഘാടനം നടവരമ്പ് വൈക്കരയിൽ എം. ടി. വർഗീസിന്റെ തോട്ടത്തിൽ കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ നിർവഹിച്ചു. വേലായുധൻ കാരയിൽ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യഅഥിതി ആയിരുന്നു. സിപിഐഎം എൽ. സി. സെക്രട്ടറി എൻ. കെ. അരവിന്ദക്ഷൻ മാസ്റ്റർ, ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗം സുമിത് നടവരമ്പ്, ശ്രീധരൻ കാരയിൽ, സതീഷ് പി. ജെ.എന്നിവർ പ്രസംഗിച്ചു. എം. എ. അനിലൻ സ്വാഗതവും എം ടി. വർഗീസ് നന്ദിയും പറഞ്ഞു

Advertisement