കാലിക്കറ്റ് വോളിബോള്‍ സെ. ജോസഫ് കോളേജിന് കിരീടം

94
Advertisement

സുല്‍ത്താന്‍ബത്തേരി സെ.മേരിസ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെ.ജോസഫ് കോളേജിന് കിരീടം.
ഫൈനലില്‍ സെ.മേരീസ് കോളേജിനെ (18-25, 25-18, 25-22, 25-16) പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ഇരിങ്ങാലക്കുട സെ. ജോസഫ് കോളേജ് നാല്പത്തിരണ്ടാം തവണയാണ് കാലിക്കറ്റ് സര്‍വ്വകലാശാല വോളിബോള്‍ കിരീടം ചൂടുന്നത്. നൈപുണ്യ കോളേജ് കറുകുറ്റിയെ തോല്‍പ്പിച്ച് എസ് എന്‍ കോളേജ് ചേളന്നൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ഹുസൈന്‍ നിര്‍വഹിച്ചു.

 

Advertisement