ശുദ്ധജലത്തിനായി മുരിയാട് പഞ്ചായത്താഫീസിനു മുൻപിൽ കോൺഗ്രസ് ധർണ

78

മുരിയാട് : രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാതെ നിസംഗത കാണിക്കുന്ന പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് “കുടിവെള്ളം തരു പഞ്ചായത്തെ “എന്ന മുദ്രാവാക്യമുയർത്തി മുരിയാട് പഞ്ചായത്താഫീസിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലികുടവുമായി മാർച്ച് നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി പഞ്ചായത്തിന് മുൻപിൽ നടന്ന ധർണ്ണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സി.വി.ജോസ്, എം.എൻ.രമേശ്, ശ്രീജിത്ത് പട്ടത്ത്, ഐ.ആർ.ജെയിംസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ വെള്ളയത്ത്,മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, ശാരിക രാമകൃഷ്ണൻ, പഞ്ചായത്തംഗം സേവി ആളൂക്കാരൻ എന്നിവർ പ്രസംഗിച്ചു അണ്ടികമ്പിനി പരിസരത്തുനിന്നും പ്രകടനം നടത്തി.

മുരിയാട് ഗ്രാമപഞ്ചായത്തിനെതിരായ അപഹാസ്യ സമരത്തിൽ നിന്നും പ്രതിപക്ഷം പിന്മാറാൻ തയ്യാറാകണം

മുരിയാട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ കമ്മീഷൻറെ പ്രത്യേക അനുമതി ലഭിച്ച ഉടനെ ടെണ്ടർ ക്ഷണിക്കുകയും ആയത് അംഗീകരിക്കുന്നതിനായി ഏപ്രിൽ 9 വെള്ളിയാഴ്ച പഞ്ചായത്ത് യോഗം ചേരുകയും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പഞ്ചായത്തിനെതിരെ സമരവുമായി പ്രതിപക്ഷം എത്തുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ടെൻഡർ അംഗീകരിക്കുന്ന ദിവസം തന്നെ സമരവുമായി കോൺഗ്രസ് അംഗങ്ങൾ രംഗത്തുവന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തിനുവേണ്ടിയാണ് .ജനങ്ങൾക്ക് സഹായം എത്തിക്കേണ്ട ഈ സമയത്ത് അപഹാസ്യ സമരങ്ങളിൽ നിന്നും പ്രതിപക്ഷം പിന്മാറാൻ തയ്യാറാകണമെന്നും പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു .

Advertisement