കാലിക്കറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം

58
Advertisement

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ജി.സി.പി.ഇ കാലിക്കറ്റിനെ 77-54 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. സെന്റ് ജോസഫ്‌സ്‌കോളേജ് ദേവഗിരിയെ തോല്‍പിച്ച് പ്രൊവിടന്‍സ് കോളേജ് കാലിക്കറ്റ് മൂന്നാം സ്ഥാനം കരസ്ഥാക്കി. സമാപനസമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ജോഷി.സി.എല്‍. സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല കായികവിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തവരുടെ പേരുകള്‍ പ്രഖ്യാപിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് കായിക വിഭാഗം മേധാവി ഡോ.സ്റ്റാലിന്‍ റാഫേല്‍, അദ്ധ്യാപിക തുഷാര ഫിലിപ്പ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement