ദേശിയ കുക്കീസ് കുക്കീസ് ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തപ്പെട്ടു

22

ഇരിങ്ങാലക്കുട : ദേശിയ കുക്കിസ് ദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ( ഓട്ടണോമസ് ) ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുക്കീസ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തപ്പെട്ടു. മുപ്പതോളം വരുന്ന വിവിധതരം കുക്കീസ് തയ്യാറാക്കി പ്രദർശിപ്പിക്കുകയുണ്ടായി. അതോടൊപ്പം പ്രദർശന ഹാളിൽ ഈ വർഷത്തെ ക്രിസ്മസിന് അനുബന്ധിച്ചുള്ള കേക്ക് മാറിനേഷൻ ചടങ്ങ് ഫ്രാൻസിലെ റെന്റ്സ് യൂണിവേഴ്സിറ്റിയിലെ ചിമ്മിക് ഇൻസ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി പ്രൊഫസർ പിയർ ടിക്സ്ന്ഫ്ന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജേക്കബ്‌ ഞെരിഞ്ഞംപിള്ളി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി എം ഐയും സെൽഫ് ഫിനാൻസിങ് കോഡിനേറ്റർ ഡോ. ടി വിവേകാനന്ദനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച മുപ്പതോളം പാചക വിധി പുസ്തക രൂപം ഡോ. ടി. വിവേകാനന്ദൻ ലൈബ്രറിയൻ ഫാ. സിബി ഫ്രാൻസീസിന് കൈമാറി പ്രകാശനം ചെയ്തു. ഹോട്ടൽ മാനേജ്‍മെന്റ് വിഭാഗം അധ്യാപകരായ പയസ് ജോസഫ്, ജെന്നി തോമസ്, അജിത്ത് മാണി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിവിധ പരിപാടികളുടെ ഏകോപനത്തിനു രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഐശ്വര്യ ആനന്ദ് നേതൃത്വം നൽകി.

Advertisement