ഇരിങ്ങാലക്കുട സേവാഭാരതിയുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

331
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട സേവാഭാരതിയുടെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം സംഗമേശ്വരവാനപ്രസ്ഥാശ്രമത്തില്‍വെച്ച് നടന്നു.അച്ചുതന്‍ മാസ്റ്റര്‍ സേവാ സന്ദേശം നല്‍കിയ പ്രസ്തുത യോഗത്തില്‍ സുഷമ ടീച്ചര്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ വിഷ്ണുപ്രിയക്ക് സ്‌കോളര്‍ഷിപ്പ് തുക കൈമാറി. പുതിയ ഭരണസമിതി അംഗങ്ങളായി മുഖ്യ രക്ഷാധികാരിയായി പി .കെ ഭാസ്‌ക്കരന്‍, വി മോഹന്‍ ദാസ് ,പ്രസിഡണ്ട് കെ .രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട്, പ്രകാശന്‍ കൈമാപറമ്പില്‍, ജനറല്‍ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി ഹരിദാസ്, പി എന്‍ പ്രമോദ്, ട്രഷറര്‍ കെ ആര്‍ സുബ്രഹ്മണ്യന്‍, മാതൃസമിതി കണ്‍വീനര്‍ ജയന്തി രാഘവന്‍ എന്നിവരെ തെരഞ്ഞെടുത്തു. |

 

Advertisement