ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി

476
Advertisement

കയ്പമംഗലം : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ കയ്പമംഗലം കടപ്പുറം പള്ളിയില്‍ വച്ച് നടത്തി. രൂപത ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടവക വികാരി ഫാ. സോജോ കണ്ണമ്പുഴ, കെ.സി.വൈ.എം. അസി. ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ആനമേറ്റര്‍ സിസ്റ്റര്‍ മരിയ സി.എച്ച്.എഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപത ചെയര്‍മാന്‍ എഡ്‌വിന്‍ ജോഷിയുടെ നേതൃത്വത്തില്‍ 40 രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്നുള്ള പൊതുയോഗത്തില്‍ കെ.സി.വൈ.എം. ചെയര്‍മാന്‍ എഡ്‌വിന്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു. ഫാ. ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിസ്റ്റര്‍ മരിയ സി.എച്ച്.എഫ്, കെ.സി.വൈ.എം. ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സീസ്, ലേ – ആനിമേറ്റര്‍ ലാജോ ഓസ്റ്റിന്‍, വൈസ് ചെയര്‍പേഴ്‌സന്‍ നിഖിത വിന്നി, ട്രഷറര്‍ ജെറാള്‍ഡ് ജെയ്ക്കബ്, കടപ്പുറം ഇടവക കെ.സി.വൈ.എം. യൂണിറ്റ്  പ്രസിഡന്റ് നിധിന്‍ ജോണ്‍സന്‍, ട്രസ്റ്റി കെ.വി. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജെയ്‌സന്‍ ചക്കേടത്ത്, ഡെനി ഡേവീസ്, സെനറ്റ് അംഗങ്ങളായ നൈജോ ആന്റോ, ടിറ്റോ തോമസ്,റെജി ജോർജ് , നീതു ജോയ്, ഇരിങ്ങാലക്കുട, മാള, ചാലക്കുടി മേഖല ഭാരവാഹികള്‍, വിവിധ ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement