ഇരിങ്ങാലക്കുടയില്‍ നിന്നും കോട്ടയത്തേക്ക് പോയിരുന്ന ഫാസ്റ്റ് സര്‍വീസ് ബസ് മണ്ഡലകാലത്തിനു മുന്‍പായി സര്‍വ്വീസ് പുനരംഭിക്കണമെന്നു കൂടല്‍മാണിക്യം ദേവസ്വം

183
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കെ .എസ് .ആര്‍ .ടി .സി ഡിപ്പോയില്‍ നിന്നും രാവിലെ 6.20 ന് ഇരിങ്ങാലക്കുടയില്‍ നിന്നും കോട്ടയത്തേക്ക് പോയിരുന്ന ഫാസ്റ്റ് സര്‍വീസ് ബസ് മണ്ഡലകാലത്തിനു മുന്‍പായി സര്‍വ്വീസ് പുനരംഭിക്കണമെന്നു കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ഗതാഗത മന്ത്രി ശ്രീ.എ. കെ. ശശീന്ദ്രന്‍ അവരുകള്‍ക്ക് ഒരു നിവേദനം നല്‍കുവാന്‍ തീരുമാനിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയ്യപ്പന്മാര്‍ക്ക് വിശ്രമ കേന്ദ്രം ഉള്ളതിനാല്‍ ഈ ബസ് സര്‍വീസ് ഉപകാര പ്രദമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ബസ് സര്‍വ്വീസ് നിര്‍ത്തലാക്കിയത് മൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നു.ദേവസ്വം വകുപ്പ് മന്ത്രി , കെ .എസ് .ആര്‍ .ടി .സി എം.ഡി എന്നിവരെ നേരിട്ട് കണ്ട് ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാനും ദേവസ്വം തീരുമാനിച്ചു.ഭക്തജനങ്ങളുടെ പൊതുയോഗത്തിലാണ് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്.

 

Advertisement