ധീരജവാന്‍മാരെ ആദരിച്ച് ബാലസംഘം പുഞ്ചിരിപൂക്കള്‍

213
Advertisement

തുറവന്‍കാട് : തുറവന്‍കാട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ധീരജവാന്‍മാരെ ആദരിച്ചു. നാടിന് വേണ്ടി വിശിഷ്ഠ സേവനം ചെയ്ത അംഗനവാടി ടീച്ചര്‍മാര്‍, പോലീസ് ഉദ്യാഗസഥര്‍, എന്നിവരേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. വിദ്യഭ്യാസരംഗത്ത് ഉന്നത വിജയം നേടിയവരേയും ബാലസംഘം പ്രവര്‍ത്തകര്‍ ആദരിച്ചു. പ്രശസ്ത സാഹിത്യക്കാരന്‍ ബക്കര്‍ മേത്തല ബാലസംഘത്തിന്റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ധീരജവാന്‍മാരേയും, പുല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും ആദരിച്ചു. ചടങ്ങില്‍ പുല്ലൂര്‍ തുറവന്‍കുന്ന് ഇടവക വികാരി ഫാ. ഡേവീസ് തെക്കുംതല, തുറവന്‍കുന്ന് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂള്‍ മാനേജര്‍ സി.ജസ്റ്റ തുടങ്ങിയവര്‍ സംസാരിച്ചു. നന്ദന പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. രഘു മുതുരോക്കാരന്‍ സ്വാഗതവും അഭിനന്ദ് ദിലീപ് നനദിയും പറഞ്ഞു.

Advertisement