ലോക സാക്ഷരതാ ദിനം ആചരിച്ചു.

381

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകസാക്ഷരത ദിനം ആചരിച്ചു. പത്താം ക്ലാസ്സ് ഹയര്‍സെക്കന്ററി എന്നീ തുല്യത ക്ലാസ്സുകളിലെ പഠിതാക്കളെ ഉള്‍പ്പെടുത്തിയാണ് ദിനാചരണം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. തുല്യതാ ക്ലാസ്സ് നടത്തുന്ന അധ്യാപകരെയും പൂര്‍വഅധ്യാപകരെയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി. ബി.ഷക്കീല പൊന്നാട അണിയിച്ചു ആദരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാല്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയ ലക്ഷ്മി, വിനയ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉചിത സുരേഷ്, ബ്ലോക്ക് സാക്ഷരത പ്രേരക് ബേബി, അധ്യാപിക ഷാഹിദ എന്നിവര്‍ സംസാരിച്ചു.

Advertisement