മുരിയാട് കൃഷിഭവന്റെ ഓണസമൃദി കാര്‍ഷിക വിപണി തുടങ്ങി

168

മുരിയാട്: മുരിയാട് കൃഷിഭവന്റെ ഓണ സമൃദി കാര്‍ഷിക വിപണി പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം അധിക വിലക്കെടുത്ത് ഗുണഭോക്താവിന് മുപ്പത് ശതമാനം കുറവിന് പച്ചക്കറി ഉല്‍പ്പനങ്ങള്‍ വില്പന ചെയ്യുകയാണ് മുരിയാട് കൃഷിഭവന്‍. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് ,ജെസ്റ്റിന്‍ ജോര്‍ജ്, വല്‍സന്‍ ടി വി മിനി സത്യന്‍, കൃഷി ആപ്പിസര്‍, രാധിക കെ യു ,ഷൈനി എന്നിവര്‍ പ്രസംഗിച്ചു

 

Advertisement