സഹചാരി അവാര്‍ഡ് സെന്റ്.ജോസഫ് കോളേജ് എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക്

55


തൃശൂര്‍ : കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണയ്ക്കുന്ന എന്‍.എസ്.എസ് / എന്‍.സി.സി./ എസ്. പി .സി യൂണിറ്റുകള്‍ക്ക് ഉള്ള സഹചാരി അവാര്‍ഡിന് സെന്റ് ജോസഫ് കോളേജ് എന്‍ . എസ്. എസ്. യൂണിറ്റുകള്‍ അര്‍ഹരായി ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം ശ്രീകാന്തില്‍ നിന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍ പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി.എ ഡോ. ബിനു ടിവി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Advertisement