ചന്തക്കുന്നിലെ അപകടകുഴി അടച്ച് വ്യാപാരികളും പൊതുപ്രവർത്തകരും.

38

ഇരിങ്ങാലക്കുട : ചന്തക്കുന്നിൽ വളരെ നാളുകളായി അപകടകരമായ രീതിയിൽ ഉണ്ടായിരുന്ന റോഡിലെ കുഴി പരിസരത്തുള്ള വ്യാപാരികളും മറ്റും ചേർന്ന് അടച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി ചന്തക്കുന്നിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്ന വലിയ ഗർത്തമായിരുന്നു വ്യാപാരികൾ അടച്ചത്. അധികൃതരുടെ നിസംഗതയെ തുടർന്നാണ് വ്യാപാരികൾ രംഗത്തിറങ്ങി സിമന്റും മെറ്റലും മറ്റും ഇട്ട് വലിയ ഗർത്തം അടച്ചത്.നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും ഈ കുഴിയിൽപ്പെട്ട് ബൈക്ക് യാത്രികർ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽ പെടുകയും പലർക്കും അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു തരത്തിലുള്ള പ്രവർത്തനവും നടത്താത്തതിനെ തുടർന്നാണ് സമീപത്തുള്ള വ്യാപാരികൾ കുഴി മൂടാൻ ശ്രമം ആരംഭിച്ചത്. നിധീഷ് കാട്ടിൽ, ലിയോ , മയൂഫ്, ഫാന്റം, അഖീഷ് , സെയ്ഗൻ എന്നിവർ നേതൃത്വം നൽകി.

Advertisement