ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു

51

ഇരിങ്ങാലക്കുട: 2022 2023 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി ഫണ്ട് 100% ചിലവഴിച്ച് ജില്ലയിൽ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . മോഹനൻ വലിയാട്ടിൽ സ്വാഗതം ആശംസിച്ചു. കാറളംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത ടി.വി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ .ഷാജിക്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement