67-ാം മത് അഖിലേന്ത്യാസഹകരണവാരാഘോഷം

139

ഇരിങ്ങാലക്കുട : 67-ാം മത് അഖിലേന്ത്യാസഹകരണവാരാഘോഷം കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കോ-ഓപ്പ് മാർട്ടിൽ ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് സഹകാരികൾക്ക് പ്രസിഡണ്ട് സഹകരണ പ്രതിജ്ഞ ചൊല്ലികൊടുത്തു.സമൂഹത്തിന്റെ എല്ലാ മേഖലകളിലും സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തിയെ കുറിച്ചും മായമില്ലാത്ത സഹകരണ ഉത്പ്പന്നങ്ങളുടെ കലവറയായ കോ-ഓപ്പ് മാർട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസിഡണ്ട് പ്രദീപ് യു.മേനോൻ ഉത്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

Advertisement