സെന്റ് ജോസഫ്‌സിലെ വനിതാ ദിനം വജ്ര തിളക്കത്തില്‍

366
Advertisement

ഇരിങ്ങാലക്കുട-ലോക വനിതാ ദിനമായ മാര്‍ച്ച് 8 സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ ഏറെ വ്യത്യസ്തമായി ആഘോഷിച്ചു.ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ വജ്ര റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം സന്ദര്‍ശിച്ച് അവിടെയുള്ള വനിതാ തൊഴിലാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മുഖമുദ്രപതിപ്പിച്ച വജ്രയിലെ പ്രവര്‍ത്തനങ്ങള്‍ പ്രൊജക്ട് എഞ്ചിനീയര്‍ അമല്‍ സി എസ് പരിചയപ്പെടുത്തി.ഭൂരിഭാഗവും വനിതാ തൊഴിലാളികളുള്ള ഈ സ്ഥാപനത്തിലെ സന്ദര്‍ശനം വനിതാ ദിനാഘോഷത്തിന് വജ്രതിളക്കമേകി .ഇതോടനുബന്ധിച്ച് ശാന്തിസദന്‍ വൃദ്ധമന്ദിരം സന്ദര്‍ശിക്കുകയും ആവശ്യവസ്തുക്കളുടെ വിതരണവും നടത്തി.പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ.ബിനു ടി വി ,ജെസ്‌ന ജോണ്‍സണ്‍ ,ബാസില ഹംസ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement