കൂടല്‍മാണിക്യം :രഹസ്യ അജണ്ട അംഗീകരിച്ച മുനിസിപ്പല്‍ നടപടി പ്രതിഷേധാര്‍ഹം-സി. പി .ഐ

412

മുനിസിപ്പല്‍ കൗണ്‍സില്‍യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുവേണ്ടി ദേവസ്വം ഭരണസമിതി നല്‍കിയ അപേക്ഷ നിരാകരിച്ച് അജണ്ടയിലില്ലാത്തബി ജെ പി നേതാവിന്റെ അപേക്ഷ അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാര്‍ഹവും,ജനാധിപത്യവിരുദ്ധവുമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു..2017ല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ദേവസ്വം ഭരണകാലത്താണ് സ്വാര്‍ത്ഥതാല്പര്യക്കാരായ ഒരു സംഘം ആളുകള്‍ ദേവസ്വത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ദീപാലങ്കാരം നടത്തുകയും,സാമ്പത്തിക തിരുമറികള്‍ക്ക് ക്ഷേത്രോത്സവത്തെ വേദിയാക്കുകയും ചെയ്തത്,പീന്നീട്എല്‍ ഡി എഫ് നേതൃത്വത്തില്‍ വന്ന ഭരണസമിതി നേരിട്ട് ദീപാലങ്കാരം ഏറ്റെടുക്കയും,അതിന് ആവശ്യമായ അംഗീകാരം മുനിസിപ്പാലിറ്റിയില്‍ നിന്ന് വാങ്ങുകയും,തുടര്‍വര്‍ഷങ്ങളില്‍ ദേവസ്വത്തിന് മുന്‍ഗണന നര്‍കുവാന്‍ ധാരണയാവുകയും ചെയ്തിട്ടുള്ളതാണ്,.അത്തരം സാഹചര്യത്തിലാണ് മുനിസിപ്പല്‍ അജണ്ടതന്നെ അട്ടിമറിച്ച് സ്വാര്‍ത്ഥതാല്പര്യസംഘത്തിന് അനുമതി നല്‍കിയത്,മുനിസിപ്പല്‍ ഭരണത്തിലെ രഹസ്യമായ കോണ്‍ഗ്രസ്സ് ,ബി ജെ പി ബന്ധം ഇതോടെ പരസ്യമായിരിക്കുകയാണെന്നും സ്വദേശവും,വിദേശവും ശ്രദ്ധിക്കും വിധം 2019 ലെ ക്ഷേത്രോത്സവഒരുക്കങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ശോഭ കെടുത്തുവാനുള്ള ശ്രമമാണ് മുനിസിപ്പല്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും പട്ടണത്തിന്റെ തന്നെ മുഖച്ഛായമാറ്റും വിധത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരാകുന്നവരുടെ താല്പര്യങ്ങളാണ് ബി ജെ പി യുടെയും,കോണ്‍ഗ്രസ്സിന്റേയും കൈകോര്‍ക്കലിന് കാരണമെന്നും പി മണി കൂട്ടിച്ചേര്‍ത്തു

 

Advertisement