കുട്ടനാടന്‍ ജനതയ്ക്ക് സ്വാന്തന സ്പര്‍ശവുമായി യുവജനതാദള്‍ (LJD)

504
Advertisement

ഇരിങ്ങാലക്കുട : അതിശക്തമായ മഴയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനവിഭാഗങ്ങള്‍ക്ക് സ്വാന്തന സ്പര്‍ശമേകാനായി യുവജനതാദള്‍ (LJD) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന ദുതിതാശ്വാസ കിറ്റിലേയ്ക്ക് യുവജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി വസ്ത്രങ്ങളും നോട്ട് പുസ്തകങ്ങളും നല്‍കി. ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നൈറ്റി, ലുങ്കി, തോര്‍ത്ത് മുണ്ട്, നോട്ട് പുസ്തകങ്ങള്‍ എന്നിവയാണ് പ്രധാനമായും സമാഹരിച്ചത്.സണ്‍റൈസ് ഇന്‍ഡസ്ട്രീസ് അവിട്ടത്തൂര്‍, തനിമ ടെക്‌സ്റ്റെയില്‍സ് ഇരിഞ്ഞാലക്കുട, പോത്തോക്കാരന്‍ റെഡിമെയ്ഡ്‌സ് കൊറ്റനല്ലൂര്‍ എന്നീ സത്ഥാപനങ്ങളുടെ സഹകരണത്തോടെ നൂറ് ജോടി വസ്ത്രങ്ങളും ഇരുന്നൂറ് നോട്ട് ബുക്കുകളും സമാഹരിച്ച് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന് കൈമാറി. മണ്ഡലം പ്രസിഡന്റ് റിജോയ് പി.ജെയുടെ നേതൃത്വത്തില്‍ ഷിബു കെ.എ , കാവ്യ പ്രദീപ്, ജെറി ജെയിംസ്, ഷിപ്‌സണ്‍ തൊമ്മാന, രതീഷ്.ആര്‍, മിഥുന്‍.സി.എന്‍,വര്‍ഗ്ഗീസ് തെക്കേക്കര, ജെയ്‌സണ്‍ എന്നിവര്‍ വിഭവ സമാഹരണം നടത്തി. ആഗസ്റ്റ് ഒന്ന്, നാല് തീയ്യതികളില്‍ രണ്ട് ഘട്ടമായി സഹായം എത്തിയ്ക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Advertisement