മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

97

മൂർക്കനാട് :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതിനാൽ മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണം എന്ന് കോൺഗ്രസ്. അന്വേഷണം സി ബി ഐ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മൂർക്കനാട് സെൻട്രൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു പ്രതിഷേധ ധർണ ഇരിങ്ങാലക്കുട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ കെ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയിൽ ബൂത്ത് പ്രസിഡണ്ട് ടി എം ധർമരാജൻ, റപ്പായി കോറോത്ത്പറമ്പിൽ, യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം സെക്രട്ടറി റാഫി പി ഒ ,മഹിളാ കോൺഗ്രസ് പ്രതിനിധി തങ്കം കുമാരൻ ,കോൺഗ്രസ് പ്രവർത്തകരായ ജോസ് ചെറിയാൻ, കെ എസ് ചന്ദ്രൻ സെബാസ്റ്റ്യൻ കള്ളാപറമ്പിൽ എന്നിവർ പങ്കെടുത്തു.

Advertisement