ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി

3303
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ ആറോളം വരുന്ന ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെത്തി.പഴയഭക്ഷണവസ്തുക്കള്‍ ,നിയമവിരുദ്ധ പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ എന്നിവ ആരോഗ്യ വിഭാഗം പിടികൂടി. .ഇതില്‍ രണ്ട് ഹോട്ടലുകള്‍ ആരോഗ്യ വിഭാഗം ഇടപെട്ട് അടച്ചിടും . കൂടാതെ മാപ്രാണം ,കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷന് സമീപത്തെ വീടുകളില്‍ നിന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ കണ്ടെത്തി.ഇത്തരം വീടുകളില്‍ നിന്ന് മാംസങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന കടകളെയും നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.അനില്‍ ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍,സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്‌

Advertisement