40 അടി ഉയരത്തില്‍ കത്തീഡ്രല്‍ സി എല്‍ സി യുടെ റൂബി ജൂബിലി നക്ഷത്രം ഒരുങ്ങി

397

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രല്‍ ഇടവകയുടെ  റൂബി ജൂബിലി യോട് അനുബന്ധിച്ച് കത്തീഡ്രല്‍  സി എല്‍ സി യുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 അടി ഉയരത്തിലുള്ള നക്ഷത്രം ഉയര്‍ത്തി. നക്ഷത്രത്തിന്റെ ലൈറ്റ് ഓണ്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. അസി.വികാരിമാരായ ഫാ.ലിജോണ്‍ ബ്രഹ്മകുളം, ഫാ.ടിനോ മേച്ചേരി, ഫാ.അജോ പുളിക്കന്‍, സി എല്‍ സി പ്രസിഡന്റ് വിനു ആന്റണി, കത്തീഡ്രല്‍ ഇടവക ട്രസ്റ്റി മാരായ റോബി കാളിയങ്കര, ലോറന്‍സ് ആളുക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സി എല്‍ സി അംഗങ്ങളായ മിഥുന്‍ ആന്റോ, നെല്‍സന്‍ കെ.പി, സാമ്പു താണിയത്ത്, പോള്‍ പിയൂസ്, വിമല്‍ ജോഷി, ജിസ്റ്റോ ജോസ്, എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചത്. 210 കിലോ ഗ്രാം ഭാരത്തില്‍ 20 സ്വകയര്‍ ട്യൂബ് ഉപയോഗിച്ചാണ് ഈ ഭീമന്‍ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement