‘ശബ്ദോ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്‌ക്രീന്‍ ചെയ്യുന്നു.

377

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനും ഓഡിയോഗ്രഫിയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ബംഗാളി ചിത്രമായ ‘ശബ്ദോ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്‌ക്രീന്‍ ചെയ്യും. കൗശിക്ക് ഗാംഗുലി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സിനിമകളില്‍ ആവശ്യമായി വരുന്ന പശ്ചാത്തല ശബ്ദങ്ങള്‍ക്ക് രൂപം നല്കുന്ന താരക് ദത്തിന്റെ കഥയാണ് പറയുന്നത്.ശബ്ദങ്ങളെ മാത്രം ശ്രദ്ധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഇയാള്‍ ശബ്ദങ്ങളുടെ ലോകത്ത് അകപ്പെടുന്നതോടെ, കുടുംബ ജീവിതത്തിന്റെ തന്നെ താളം തെറ്റുന്നു.ഭാര്യ രത്‌നയുടെ തൊഴിലുടമയുടെ നിര്‍ദേശപ്രകാരം സൈക്യാട്രിസ്റ്റിന്റെ സേവനം തേടേണ്ട അവസ്ഥയില്‍ താരക് ദത്ത് എത്തുന്നു. തനിക്ക് ചുറ്റുള്ള ശബ്ദങ്ങളെ എങ്ങനെ സ്റ്റുഡിയോവില്‍ പുന സ്വഷ്ടിക്കാമെന്ന ചിന്ത മാത്രമാണ് താരക് ദത്തിന്റെയുള്ളില്‍ . 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സമയം 100 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് .പ്രവേശനം സൗജന്യം.

Advertisement