സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.

5623

ഇരിങ്ങാലക്കുട : സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം അപകടത്തില്‍പ്പെട്ടയാള്‍ മരിച്ചു.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വാഫ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ചാണ് കാരുമാത്ര കടലായി സ്വദേശി കാവുങ്ങല്‍ ശശിധരന്‍ (62) എന്നയാളാണ് മരണപ്പെട്ടത്.അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ സഹകരണ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയായിരുന്നു.വൈകീട്ടൊടെ മരണം സ്ഥിതികരിക്കുകയായിരുന്നു.സെന്റ് ജോസഫ് റോഡില്‍ നിന്നും കയറി വരുകയായിരുന്ന ലൂണ സ്‌കൂട്ടറില്‍ ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപെട്ട് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ – സജ്ഞിത്ത് (മസ്ക്കത്ത് ) രജ്ഞിത്ത്- മഞ്ജു. മരുമക്കൾ: സുജിത്ത് – കവിത ശ്രുതി-സംസകാരം 24-07-2018 വീട്ടുവളപ്പിൽ

Advertisement