സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

62

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്ന് എത്തിയതാണ്. സംസ്ഥാനത്ത് 497 പേരെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 111 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.2 0711 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ20285 പേർ വീടുകളിലും426 പേർ ആശുപത്രികളിലും ആണ് ഉള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് അതിൽ 25135 എണ്ണം രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചു.മുൻഗണനാ വിഭാഗത്തിൽ പെട്ട1508 സാമ്പിളുകൾ ശേഖരിച്ചു ഇതിൽ 897 എണ്ണം നെഗറ്റീവ് ആണ് .കണ്ണൂരിലാണ് കൂടുതൽ പേർ ഇപ്പോൾ ചികിത്സയിലുള്ളത് 47 പേർ ,കോട്ടയം 18, ഇടുക്കി14, കൊല്ലം 12 ,കാസർകോട് 9, കോഴിക്കോട് 4, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് 2 പേർ വീതവും, പത്തനംതിട്ട ,എറണാകുളം ,പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് ഓരോരുത്തർ വീതവും.

Advertisement