ദുരിതശ്വാസ കേന്ദ്രങ്ങള്‍ സഹായഹസ്തവുമായി ആര്‍ദ്രം

684
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ വില്ലേജിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളളില്‍ സഹായഹസ്തവുമായി ആര്‍ദ്രം പുല്ലൂര്‍ മേഖല കമ്മിറ്റി.പുല്ലൂര്‍ സ്‌കൂള്‍ ക്യാമ്പ്,ആനുരുള്ളി ക്യാമ്പ്,ചേര്‍പ്പുകുന്ന്,അമ്പലനട എന്നി കേന്ദ്രങ്ങളിലാണ് ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍ അരിയും പലവ്യജഞനങ്ങളും വിതരണം നടത്തിയത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍,ഗ്രാമപഞ്ചായത്തംഗം മിനി സത്യന്‍,സി പി എം ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement