നാലമ്പല തീര്‍ത്ഥാടകര്‍ക്കായി സേവാഭാരതി അന്നദാനം ആരംഭിച്ചു.

910

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശക്തി നിവാസില്‍ സേവാഭാരതി നടത്തുന്ന അന്നദാനം ആരംഭിച്ചു.സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍ അന്നദാനം ഉദ്ഘാടനം ചെയ്തു.അന്നദാനത്തിനുള്ള അരി , പലവ്യഞ്ജനം, പച്ചക്കറി സമാഹരണ ഉദ്ഘാടനം സേവാഭാരതി രക്ഷാധികാരി ഭാസ്‌ക്കരന്‍ പറമ്പിക്കാടില്‍ നിര്‍വ്വഹിച്ചു.അന്നദാനസമിതി കണ്‍വീനര്‍ ടി പി വിവേകാനന്ദന്‍, ഡി പി നായര്‍, പുരുഷോത്തമന്‍ ചാത്തംമ്പിള്ളി, , കെ ആര്‍ സുബ്രഹ്മണ്യന്‍, രവീന്ദ്രന്‍ കണ്ണൂര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement