ഞാറ്റുവേല മഹോത്സവത്തിന് അഴകേകി സുല്‍ത്താനും ടിപ്പുവുമെത്തി

896
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ പോത്തുകളിലെ ഭീമനും സുന്ദരനുമായ സുല്‍ത്താനും കുഞ്ഞന്‍ കാള ടിപ്പുവും കാണികളുടെ മനം കവര്‍ന്നു.നാല് വയസ്സ് പ്രായമുള്ള മുറ വിഭാഗത്തില്‍ പ്പെട്ട സുല്‍ത്താന് അഞ്ച് അടിയിലധികം പൊക്കവും എട്ടര അടിയിലധികം നീളവും 1100 കീലോയോളം തൂക്കവുമുണ്ട്.ശാന്ത സ്വഭാവക്കാരായ ഇരുവരുടെയും അരികത്ത് നിന്ന് ഫോട്ടോകള്‍ പകര്‍ത്തുന്നതിനും എന്തിനേറെ കൊച്ചുകുട്ടികളെ സുല്‍ത്താന്റെ പുറത്തിരുത്തുന്നതിനും വരെ തിരക്കാണ് ഞാറ്റുവേല അങ്കണത്തില്‍.കാസര്‍ക്കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ടിപ്പുവിന് അഞ്ച് വയസായെങ്കില്ലും ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഉയരം.വ്യതസ്തനായ ഈ കുള്ളന്‍ കാണികളെ ഏറെ ആകര്‍ഷിക്കുന്നു.ഓള്‍ കേരള പോത്ത് പ്രദര്‍ശന മത്സരത്തില്‍ ഏറ്റവും ഭംഗിയുള്ള പോത്തിനുള്ള അവാര്‍ഡ് സുല്‍ത്താനാണ് ലഭിച്ചത്.പരുത്തിപിണ്ണാക്ക്,തേങ്ങപിണ്ണാക്ക്,കപ്പലണ്ടി പിണ്ണാക്ക്,ഉഴുന്ന് തവിട്,ചോളപൊടി,കൊള്ളിപൊടി,കടലതൊണ്ട്,സൊയബീന്‍ തവിട്,പുളിയരി,ഗോതമ്പ് തവിട്,കാല്‍സ്യം ടോണിക്ക്,ന്യൂട്രിഷന്‍ സപ്ലീമെന്റ് എന്നിവയടക്കം 25 കിലോയോളം തീറ്റയായി ദിവസവും സുല്‍ത്താന് നല്‍കുന്നുണ്ട് കൂടാതെ വൈക്കോലും പുല്ലും വെറെയും നല്‍കുന്നു.ഹരിയാനയില്‍ നിന്ന് മതിലകം സ്വദേശി കുട്ടനാണ് സുല്‍ത്താനെ കൊണ്ട് വന്നത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴത്തേ ഉടമയായ മതിലകം സ്വദേശി പൂവാലൂര്‍ മുഹമ്മദ് അമീറാണ് സുല്‍ത്താനെ സ്വന്തമാക്കുന്നത്.10 ലക്ഷം രൂപ വരെ വിലയിട്ടിട്ടും സുല്‍ത്താനെ വിട്ട് നല്‍കാന്‍ അമീര്‍ തയ്യാറായിട്ടില്ല.പോത്ത് വളര്‍ത്തല്‍ കേരള,പോത്ത് കമ്പനി എന്നി വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലെ  നിര്‍ദ്ദേശനുസരണമാണ് ഇരുവരുടെയും പരിചരണം.
Advertisement