അരിയും അറിവും പദ്ധതി പ്രകാരം പുസ്തക വിതരണം നടത്തി.

462
Advertisement

പുല്ലൂര്‍ : അരിയും അറിവും എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്തക വിതരണോദ്ഘാടനം പുല്ലൂര്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ വച്ച് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി സ്‌കൂള്‍ ലീഡര്‍ മിലന്‍ മാത്യുവിന് പുസ്തകം നല്‍കി നിര്‍വഹിച്ചു.മദ്ധ്യവേനലവധികാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അരിയും വായിക്കാന്‍ പുസ്തകവും നല്‍കുന്നതാണ് പദ്ധതി.സഹകരണ വകുപ്പിന്റെ നിര്‍ദേശാനുസരണം സ്‌കൂളിലേയ്ക്കാവശ്യമായ പുസ്തകങ്ങള്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കി.പ്രധ്യാന അധ്യാപിക സി.ചാള്‍സ്സ്, പി ടി എ പ്രസിഡന്റ് ഗീത ബിനോയ്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സഹകരണ സംഘം ഡയറക്ടര്‍മാരായ ഷീല, രാജേഷ്, അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.