Friday, June 13, 2025
29.7 C
Irinjālakuda

ആരോഗ്യപ്രവർത്തകരുടെ മനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഡോക്ടർ ജയേഷ്

ഇരിങ്ങാലക്കുട :കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരുടെ മാനസിക പ്രശ്നങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മനശാസ്ത്രം  പരിശീലനങ്ങളുടെ വീഡിയോയുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ ജയേഷ് കെ ജി.മാനസിക പ്രശ്നങ്ങൾ എന്തൊക്കെ, ലക്ഷണങ്ങൾ, എങ്ങനെ പരിഹരിക്കാം.മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള 10 മനശാസ്ത്ര ടിപ്സ് എന്നിവയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളതു .നഴ്സുമാർക്ക് ഇടയിൽ ഉത്കണ്ഠ, പിരിമുറുക്കം, വിഷാദം പാനിക്ക് അറ്റാക്ക്, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. ഇത് അവരിൽ വൈകാരിക പ്രശ്നങ്ങളും അമിതമായ ഭയവും ഉണ്ടാകുന്നുണ്ടെന്നും പല നഴ്സുമാരും നേരിട്ടും ഫോൺ വിളിച്ചും കൗൺസിലിംഗിന്  എത്തിയും പങ്കുവച്ചതാണ് ഇത്തരമൊരു വീഡിയോ ചെയ്യാൻ കാരണമെന്നു ജയേഷ് പറയുന്നു. രാജ്യത്തിനകത്തും പുറത്തും കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന നഴ്സുമാരുടെ രോഗബാധയും മരണവും തങ്ങളെ മാനസ്സികമായി ഉലക്കുന്നുണ്ടെന്നു നഴ്സുമാർ വ്യക്തമാക്കുന്നു . രോഗബാധ ഞങ്ങളിലൂടെ കുടുംബത്തിനും സമൂഹത്തിനും പകരുമോ എന്ന വ്യാകുലതയും ഇവർക്കുണ്ട്. കൊവിഡ് ഐസോലേഷൻ വാർഡുകളിലും ക്വാറൻ്റെ നിലും കഴിയുന്നവരുടെയും കുടുംബാംഗങ്ങളുടെയും മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വീഡിയോയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.പല വിദേശ രാജ്യങ്ങളിലെ നഴ്സുമാർക്കു യാതൊരുവിധ മനശാസ്ത്ര പിൻതുണ ലഭിക്കുന്നില്ല എന്നാണ് അവരുടെ പരാതി.ഇതിൽ റിലാക്സേഷൻ ടെക്നിക്കുകൾ ബ്രീത്തിംഗ് ടെക്നിക്സ് ശാരീരിക പരിശീലനങ്ങൾ മസ്കുലർ പരിശീലനങ്ങൾ സെൽഫ് മോട്ടിവേഷൻ സ്കിൽസ് വർധിപ്പിക്കുന്ന പരിശീലനങ്ങൾ  മാനസിക പ്രശ്നങ്ങൾ കുറക്കുന്ന ഭക്ഷണ രീതികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയത്തും ജോലി കഴിഞ്ഞും ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഈ പരിശീലനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.കൂടാതെ ഓൺലൈൻ കൗൺസിലിങ്ങും ടെലി കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് പരിചരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മാനസികാരോഗ്യം വർധിപ്പിക്കുന്നതിനോടെപ്പം രോഗികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് വേണ്ടി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിശീലനങ്ങൾ ഇതിനോടകം നൽകി. 120ഓളം ആശുപത്രി ജീവനക്കാർ അതിൽ പങ്കെടുത്തു. മറ്റു ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് ഈ വീഡിയോയിൽ കാണുന്ന ടെക്നിക്കുകൾ പ്രാക്ടീസ് ചെയ്താൽ അവരുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുകയും രോഗി പരിചരണങ്ങൾ കൂടുതൽ മികച്ച രീതിയിൽ നടത്തുവാൻ സാധിക്കുമെന്ന് ജയേഷ് കെ.ജി പറയുന്നു. ഈ വീഡിയോ ഡൗൺലോഡ് ചെയ്തു എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്വയം പ്രാക്ടീസ് ചെയ്യുകയും ആശുപത്രിയിൽ മറ്റുള്ളവർക്കു പരിശീലനവും കൊടുക്കാവുന്നതാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതു.വീഡിയോ യുട്യൂബ് ലിങ്ക് താഴെ… https://www.youtube.com/channel/UCtZ1DnVrDP_raNQp955XYvw

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img