ഇരിങ്ങാലക്കുട സേവാഭാരതി ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ കല്ലിടല്‍ നടന്നു

1062
Advertisement

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറുത്തിശ്ശേരിയിലെ സുന്ദരനും മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായ 24 പേരെ കണ്ടെത്തി അതില്‍ നിന്നും ആദ്യഘട്ടമായി നിര്‍മ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു.ചെമ്മണ്ട സുബ്രഹ്മുണ്യ സ്വാമി ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങില്‍ രാജ്യസഭാ എം പി വി മുരളിധരന്‍ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ ഇലട്രിക് കോണ്‍ട്രാക്ടര്‍ അലിസാബ്രി,വെട്ടിക്കര നനദുര്‍ഗ്ഗ ക്ഷേത്രട്രസ്റ്റി കെ എന്‍ മേനോന്‍ എന്നിവരെ ആദരിച്ചു.സേവാഭാരതി സംസ്ഥാന സെക്രട്ടറി യു എന്‍ ഹദിദാസ് സേവാ സന്ദേശം നല്‍കി.സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ഹരിദാസ് സ്വാഗതവും ട്രഷറര്‍ കെ ആര്‍ സുബ്രഹ്മണ്യന്റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി കെ പ്രതാപവര്‍മ്മ രാജ,എം അനില്‍കുമാര്‍,ടി കെ മധു,വിനിഷ് കെ വി,സരിത വിനോദ്,എം ഡി ശശിധരപൈ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement