‘ഞാറ്റടിത്തൈയ്യങ്ങള്‍’ ചര്‍ച്ച നടത്തി

70

കാട്ടൂര്‍ : കച്ചവടത്തിന്റെ പുതുതന്ത്രങ്ങള്‍ പലരീതിയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ നശിച്ചു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളസമൂഹം ഉയര്‍ത്തിയ ഊഷ്മാവും ഒഴുക്കിയ വിയര്‍പ്പും കാണാതെ പോകുന്നുണ്ട്. നിലനില്‍ക്കുന്നതും വരാനിരിക്കുന്നതുമായ ആഴമുള്ള പ്രതിസന്ധികളെ നോക്കി കാണുമ്പോള്‍ പണ്ടുള്ള ജന്മിത്വ നിലപാടുകള്‍ കടന്നുവന്നെന്നു തോന്നും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഞാറ്റടിത്തെയ്യങ്ങള്‍ പോലുള്ള പുസ്തകം വായിക്കേണ്ടത് കാലത്തിന്റെ ആവശ്യം.
പി കെ ഭരതന്‍ മാസ്റ്റര്‍. കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സര്‍ഗ്ഗസംഗമം പരിപാടിയുടെ ഭാഗമായി രാജേഷ് തെക്കിനിയേടത്തിന്റെ ‘ഞാറ്റടിത്തെയ്യങ്ങള്‍ ‘എന്ന നോവലിന്റെ ചര്‍ച്ച പി.കെ.ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പൊഞ്ഞനം സമഭാവന ഹാളില്‍ നടന്ന ചടങ്ങില്‍ കാട്ടൂര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സനോജ് മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി, പ്രൊഫ: സാവിത്രി ലക്ഷമണന്‍, സി.കെ.ഹസ്സന്‍കോയ, പി.എസ്സ്.മുഹമ്മദ് ഇബ്രാഹിം, രാധാകൃഷ്ണന്‍ വെട്ടത്ത്, ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍, അരുണ്‍വന്‍ പറമ്പില്‍, സിമിത ലെനേഷ്, ജോസ് മഞ്ഞില, പി.കെ.ജോര്‍ജ്, ഭാനുമതി ബാലന്‍ എന്നിവര്‍ സംസാരിച്ചു.
രാജേഷ് തെക്കിനിയേടത്ത് മറുപടിയും പറഞ്ഞു.

Advertisement