ഫൂട്ട് ഡിസ്പെൻസറുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ

278

ഇരിങ്ങാലക്കുട:കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തു വർധിച്ചുവരുകയും കൂടുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് കരസ്പർശമില്ലാതെ സാനിറ്റൈസർ ലഭ്യമാക്കാൻ കഴിയുന്ന ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറി വരികയാണ്. ഈ ഒരു സാഹചര്യത്തിൽ പൂർണമായും കാലുകൾ ഉപയോഗിച്ചു പ്രവർത്തിപ്പിച്ച് ആവശ്യക്കാർക്ക് കരസ്പർശം കൂടാതെ സ്വയം സാനിറ്റൈസർ എടുക്കാൻ കഴിയുന്ന സംവിധാനം ചിലവുകുറഞ്ഞ രീതിയിൽ വികസിപ്പിച്ച് മാതൃകയായിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ. നിർമ്മൽ എന്ന് നാമകരണം ചെയ്തിട്ടുള്ള ഇൗ ഉപകരണം മെക്കാനിക്കൽ ലബോറട്ടറി അധ്യാപകൻ ശ്രീ. ജോയി ഇ. ടി യുടെ നേതൃത്വത്തിൽ ഒരുകൂട്ടം വിദ്യാർഥികളാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ വലുപ്പത്തിലുള്ള സാനിറ്റൈസർ ബോട്ടിലുകൾ ഇതിൽ ഉപയോഗിക്കാം എന്നുള്ളതും ഏതു പ്രതലത്തിലും സ്‌ഥിരമായി ഘടിപ്പിക്കാം എന്നുള്ളതും ഈ ഉപകരണത്തിന്റെ പ്രത്യേകത ആയി മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ സെക്രട്ടറി ശ്രീ എം എസ് അഭിലാഷ് ചൂണ്ടിക്കാണിക്കുന്നു. വിവിധ സ്ഥാപനങ്ങൾക്ക് വാണിജ്യ അടിസ്ഥാനത്തിൽ നൽകുവാനായി ഫൂട്ട് ഡിസ്പെന്സറിന്റെ നിർമാണം കോളേജിൽ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8921171940

Advertisement