ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ വിവാദ പ്രണയവിരുദ്ധ പോസ്റ്റര്‍ വലിച്ച് കീറി.

2898

ഇരിങ്ങാലക്കുട : കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണയ നിരോധിത മേഖല എന്ന് എഴുതിയ പോസ്റ്റര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ഉയര്‍ന്നത്.മുന്‍പ് ബസ് സ്റ്റാന്റില്‍ കമിതാക്കളുടെ അതിര് വിട്ട പ്രണയചേഷ്ഠകള്‍ മൂലം പോലീസ് ഫോണ്‍നമ്പര്‍ സഹിതം ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ സ്ഥാപിച്ചിരുന്നെങ്കില്ലും പിന്നീട് നശിപ്പിക്കപെടുകയായിരുന്നു.സ്റ്റാന്‍ില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് തുടങ്ങിയതിനാലാകാം വീണ്ടും ഇത്തരം പോസ്റ്ററുകള്‍ ഉയര്‍ന്നത്.സംഭവം www.irinjalakuda.com വാര്‍ത്ത നല്‍കിയതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത്.പരിശുദ്ധ പ്രണയത്തിന് പോലും കളങ്കം സൃഷ്ടിക്കുന്നതാണ് ഇത്തരം പോസ്റ്ററുകള്‍ എന്നും ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവണതകള്‍ ഇരിങ്ങാലക്കുടയില്‍ അനുവദിക്കുകയില്ലെന്നുമുള്ള ആഹ്വാനവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി പോസ്റ്റര്‍ വലിച്ച് കീറി നശിപ്പിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മായ മഹേഷ്,വീനീഷാ എന്നിവരാണ് പോസ്റ്റര്‍ വലിച്ച് കീറിയത്.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ എല്‍ ശ്രീലാല്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ലാല്‍,ബ്ലോക്ക് സെക്രട്ടറി സി ഡി സിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related News പൂവലന്‍മാരുടെ സല്ലാപത്തിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ മുന്നറിയിപേകി ബോര്‍ഡുകള്‍.

Advertisement