തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോവിഡ്-19 സ്ഥിരീകരിച്ചു. 560 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ഞായറാഴ്ച ജില്ലയിൽ 958 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 11 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഞായറാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 15, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 1, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, കുന്നംകുളം യൂനിയൻ ക്ലസ്റ്റർ 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വടക്കേക്കാട് പോലീസ് സ്‌റ്റേഷൻ ക്ലസ്റ്റർ (ഫ്രൻറ് ലൈൻ വർക്കർ) 1.മറ്റ് സമ്പർക്ക കേസുകൾ 904. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 56 പുരുഷൻമാരും 65 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 44 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-345, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-36, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 തൃശൂർ-74, കില ബ്ലോക്ക് 2 തൃശൂർ-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-153, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-92, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-140, സി.എഫ്.എൽ.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–348, സി.എഫ്.എൽ.ടി.സി നാട്ടിക-517, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-98, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-80, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-41, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-17, ഡി.എച്ച്. വടക്കാഞ്ചേരി-7, അമല ആശുപത്രി-64, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -99, മദർ ആശുപത്രി-20, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-3, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-8, സെന്റ് ആന്റണിസ് പഴുവിൽ-9, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14.
5896 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 836 പേർ ഞായറാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 368 പേർ ആശുപത്രിയിലും 468 പേർ വീടുകളിലുമാണ്. ഞായറാഴ്ച 2033 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2696 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 193243 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . ഞായറാഴ്ച 445 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 52 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 488 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img