സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും നിയമോപദേശങ്ങള്‍ക്കും വേണ്ടി പ്രചോദയ ആരംഭിച്ചു

82

പുല്ലൂർ :സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും, നിയമോപദേശങ്ങള്‍ക്കുമായി പുല്ലൂർ പുളിഞ്ചുവടിനടുത്ത് ആരംഭിച്ച പ്രചോദയ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും പുല്ലൂർ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഗല്‍ കൗണ്‍സിലിങ്ങ് റൂം ജില്ലാ പഞ്ചായത്തംഗം ടി. ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡോ റോസ് ആന്റോ, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി. പ്രശാന്ത്, ഗ്രാമ പഞ്ചായത്തംഗം ഗംഗാദേവി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി, എസ്. എന്‍. ഡി. പി. മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ സെക്രട്ടറി മോഹന്‍ലാല്‍, പ്രസിഡണ്ട് സുഗതന്‍ കല്ലിങ്ങപ്പുറം എന്നിവര്‍ പ്രസംഗിച്ചു. വിജയന്‍ എളയേടത്ത് സ്വാഗതവും കൃഷ്ണ പുഷ്‌കരന്‍ നന്ദിയും പറഞ്ഞു.മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും,കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്കും പരിഹാരം കാണുക ,നിയമോപദേശം ആവശ്യമായവർക്ക് അത് ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രചോദയ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement