ലഹരിക്കെതിരെ ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണണമെന്റ് സെന്റ് ജോസഫ്‌സ് കോളേജ്ജില്‍

17


ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഎ ഇരിങ്ങാലക്കുടയുടേയും ജെഎസ്‌കെ യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ എന്ന ആപ്തവാക്യവുമായി ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ആഗസ്റ്റ് 12 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 4 മണിവരെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നു. രാവിലെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യഡോംഗ്‌റ ഐപിഎസ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജസജീവ്കുമാര്‍ , സെന്റ് ജോസഫസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസി തുടങ്ങിയവര്‍ വിശിഷ്ടാത്ഥികളായിരിക്കും. വൈറ്റ്, യെല്ലോ, ഓറഞ്ച്, ഗ്രീന്‍, ബ്ലൂ, പര്‍പ്പിള്‍, ബ്രൗണ്‍, ബ്ലാക്ക് തുടങ്ങിയ ബെല്‍റ്റ് അടിസ്ഥാനത്തിലും, എല്‍.പി.,യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ തരംതിരിച്ചും എയ്ജ് വെയ്റ്റ് അടിസ്ഥാനത്തിലും മത്സരങ്ങള്‍ നടത്തും. മൊത്തം 70 വിഭാഗങ്ങള്‍ തരം തിരിച്ച് കൊണ്ട് മത്സരങ്ങള്‍ നടക്കുക. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങള്‍ക്ക് ട്രോഫിയും, മെഡലും, സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹനസമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും.സ്‌കൂള്‍ ഗെയിംസിലെ കരാട്ടെ വിഭാഗത്തിലെ പ്രശ്‌സതരായ മുപ്പതോളം റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ പത്രസമ്മേളനത്തില്‍ ജെസിഐ പ്രസിഡന്റ് മെജോ ജോണ്‍സണ്‍ പ്രോഗ്രാം ഡയറക്ടര്‍ അഡ്വ.ഹോബി ജോളി, ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസി എന്നിവര്‍ പങ്കെടുത്തു.

Advertisement